അമേരിക്കയിൽ ലൈംഗികരോഗമായ സിഫിലിസ് വർദ്ധിക്കുന്നു


യുഎസിൽ സിഫിലസ് (Syphilis) അണുബാധയേക്കുന്നവരുടെ എണ്ണം വർധിക്കുന്നു. നിരവധി കേസുകളാണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്താകമാനം കേസുകളുടെ എണ്ണം 80% വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് 1950 കൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഗർഭിണികളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്ന ജന്മനായുള്ള സിഫിലിസും വർദ്ധിച്ചുവരുന്നു.

എന്താണ് സിഫിലിസ്?

സിഫിലിസ് ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികമായി പകരുന്ന ഒരു അണുബാധയാണ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയിൽ നിന്ന് ഗർഭാവസ്ഥയിലോ പ്രസവസമയത്തോ കുഞ്ഞിലേക്ക് എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ ഈ രോഗം പകരാം.

ലക്ഷണങ്ങൾ

ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലർക്കും ഈ വ്രണങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകാം. വേദനയില്ലാത്ത വ്രണങ്ങൾ ജനനേന്ദ്രിയങ്ങളിൽ മാത്രമല്ല, മലദ്വാരം, നാക്ക്, ചുണ്ടുകൾ എന്നിവിടങ്ങളിലും കാണപ്പെടാറുണ്ട്.

വെള്ളയിലോ ചാര നിറത്തിലോ ഉള്ള പരന്നതും ഈർപ്പമുള്ളതുമായ തടിപ്പുകൾ. സാധാരണയായി ഗുഹ്യഭാഗങ്ങളിലോ വായിലോ കാണപ്പെടുന്നു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാം. ഇവ പരന്നതോ ഉയർന്നതോ ആകാം.

കൈപ്പത്തികളിലും കാൽപ്പാദങ്ങളിലും തവിട്ട് നിറത്തിലുള്ള ചൊറി ഉണ്ടാകാം. ഇത് സാധാരണയായി പൊള്ളൽ പോലെ തോന്നും.

നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോർ, സുഷുമ്നാനാഡി, ആന്തരികാവയവങ്ങൾ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീർണമായി ബാധിക്കുകയും ചെയ്തേക്കാം. ഗർഭിണിയിൽനിന്നും ഗർഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവിൽ വൈകല്യങ്ങൾക്കും കാരണമാകാം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങൾ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്.

ഈ രോഗത്തെ കുറിച്ച് കൂടുതല് അറിയാനും ചികിൽസക്കും ഒരു ഡോക്ടറെ സമീപിക്കുക. സിഫിലിസ് ഒരു ഗുരുതരമായ അസുഖമാണെങ്കിലും, നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാൽ അത് പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയും.



Post a comment

Your email address will not be published. Required fields are marked *