ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ അന്നനാളം നീക്കം ചെയ്യാതെ എൻഡോ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ അന്നനാള കാൻസർ ഭേദമാക്കി. ലോകത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നതെന്ന് അധികൃതർ അവകാശപ്പെട്ടു.
പാലക്കാട് സ്വദേശിയായ ദേവകിയമ്മ (75) ആണ് പുതിയ ചികിത്സാരീതിയിലൂടെ പുതുജീവൻ ലഭിച്ചത്. ഒരു വർഷം മുൻപ് കാൻസർ ബാധിച്ചെങ്കിലും 6 മാസത്തോളം ആരോടും പറഞ്ഞില്ല. കോയമ്പത്തൂരിൽ നടത്തിയ റേഡിയേഷൻ ചികിത്സ ഫലം കാണാതെ വന്നപ്പോഴാണ് ലേക്‌ഷോറിൽ എത്തിയത്.
ആദ്യ ശസ്ത്രക്രിയ ആയതിനാൽ ഏകദേശം 8 ലക്ഷം രൂപയോളം ചെലവായി. ഇതിലും കുറഞ്ഞ തുകയ്ക്ക് ഇനി ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് ആശുപത്രി എംഡി എസ്.കെ. അബ്ദുല്ല പറഞ്ഞു
ദീർഘനേരം നീണ്ടുനിന്ന ശസ്ത്രക്രിയ
7 മണിക്കൂർ നീണ്ടുനിന്ന ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ. ഷോൺ ടി ജോസഫ്, മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. റോയ് ജെ. മുക്കട, അനസ്തീസിയോളജിസ്റ്റ് ഡോ. ജയ സൂസൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. റോബോട്ടിനു എത്താൻ പറ്റാത്ത ഭാഗത്ത് ഗ്യാസ്ട്രോ എൻഡോസ്കോപ്പിയും ഉപയോഗിച്ചു. കാൻസർ പൂർണമായും നീക്കം ചെയ്തു എന്ന് പത്തോളജി പരിശോധനയിലൂടെ ഉറപ്പുവരുത്തി
ആരോഗ്യം വീണ്ടെടുത്ത ദേവകിയമ്മ ഇപ്പോൾ സംസാരിക്കാനും വെള്ളം കുടിക്കാനും തുടങ്ങിയിട്ടുണ്ട്.
Latest Updates
Daily Newsletter
Get all the top stories from Blogs to keep track.
Post a comment