ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) ന്റെ 61 ാമത് ദേശീയ സമ്മേളനം 'പെഡിക്കോൺ 2024' ന് ഇന്ന് തുടക്കമാകും. ജനുവരി 25 മുതൽ ജനുവരി 28 വരെ എറണാകുളം ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന ദേശീയ സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും
നവജാതശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എങ്ങനെ കുറയ്ക്കാമെന്നും കുട്ടികളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.ഇന്ന് രാവിലെ എട്ട് മുതൽ സെമിനാറുകൾ ആരംഭിക്കും.
ആഗോള താപനവും കുട്ടികളുടെ ആരോഗ്യവും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ അനന്തരഫലം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്
ഐ.എ.പി കേരള, കൊച്ചി ചാപ്റ്ററുകൾ സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.1963ലായിരുന്നു ആദ്യ സമ്മേളനം. 1998 ലായിരുന്നു കേരളത്തിൽ കൊച്ചിയിൽ ഐ.എ.പിയുടെ ദേശീയ സമ്മേളനം നടന്നത്. കാൽ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും ദേശീയ സമ്മേളനത്തിന് കേരളവും കൊച്ചിയും വേദിയാകുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും..
സമ്മേളന വേദിയായ ഗ്രാന്റ് ഹയാത്തിലെ 11 ഹാളുകളിലാണ് വേദി സജ്ജമാക്കിയിരിക്കുന്നത്. ഒരു വേദി ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ 12 വേദികളിൽ നാലു ദിവസങ്ങളിലായി ഇന്ത്യ കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നടക്കം 1200ലധികം ആരോഗ്യവിദഗ്ദർ വിവിധ വിഷയങ്ങളിലായി നടക്കുന്ന സെമിനാറിന് നേതൃത്വം നൽകും.
ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി പേപ്പർ രഹിത സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. സമ്മേളനത്തിന്റെ നടത്തിപ്പിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിംഗ്, വേദികൾ, സെമിനാർ വിഷയങ്ങൾ, ഫാക്കല്‍റ്റികൾ ഉള്‍പ്പെടെ സമ്മേളനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഈ ആപ്പിലൂടെ പ്രതിനിധികൾക്ക് ലഭിക്കും കൊച്ചി നഗരത്തെ ഒരു തരത്തിലും ബാധിക്കാത്തവിധത്തിലുള്ള ട്രാഫിക് ക്രമീകരണങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. വാട്ടർ മെട്രോയുമായി ചേർന്ന് ബോട്ട് മാർഗ്ഗവും, ഇ-ഓട്ടോയും വഴിയായിരിക്കും പ്രതിനിധികളെ സമ്മേളന വേദിയായ ഗ്രാന്റ് ഹയാത്തിൽ എത്തിക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ആപ്പിൽ ഗതാഗതത്തിനും പാര്‍ക്കിംഗിനും നിർദ്ദേശം നൽകുന്ന പ്രത്യേക സംവിധാനം തന്നെ സജ്ജമാക്കിയിട്ടുണ്ട്. മറൈൻഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം പള്ളി ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവും സജ്ജമാക്കിയിട്ടുള്ളതിനാൽ കൊച്ചി നഗര ഗതാഗതത്തെ ഒരു തരത്തിലും സമ്മേളനം ബാധിക്കില്ലെന്നും സംഘാടകർ വ്യക്തമാക്കി.
ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി ബസവരാജ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാൻ ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി ജനറൽ സെക്രട്ടറി ഡോ. യോഗേഷ് പാരിഖ്, ട്രഷറർ അഥനു ബദ്രാ, പ്രസിഡന്റ് ഇലക്ട് ഡോ. വസന്ത് ഖലേത്ക്കര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്ട്രറി ഡോ. എം. നാരായണന്‍, ട്രഷറർ ഡോ. എം. ഐ ജുനൈദ് റഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Latest Updates
Daily Newsletter
Get all the top stories from Blogs to keep track.
Post a comment